പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; സർക്കാരിന് നിയമോപദേശം

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും. ഇത് സംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിനാണ് അന്വേഷണം വിജിലൻസിന് കൈമാറാനുള്ള നീക്കം. അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം. വിശദാംശങ്ങൾ തേടുന്നതിനായി ആഭ്യന്തരമന്ത്രി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കും.
കേസ് അഴിമതി നിരോധന പരിധിയിൽ വരുമെന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. പിഎസ്‌സി സംസ്ഥാന സർക്കാരിന്റെ പരിധിയിലാണെന്നും അത്കൊണ്ട് വിജിലൻസ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശമുണ്ട്. എന്നാൽ ഭരണഘടനാ സ്ഥാപനമായതിനാൽ പിഎസ്സി ചെയർമാനോ അംഗങ്ങൾക്കോ എതിരെ നടപടിയെടുക്കാൻ സർക്കാരിനാകില്ല. അതേസമയം വരുന്ന ആക്ഷേപങ്ങളിൽ വിജിലൻസ് അന്വേഷിക്കുന്നതിൽ തെറ്റില്ലെന്നുമാണ് നിയമോപദേശം. അന്വേഷണം വിജിലൻസ് ഏറ്റെടുത്താൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക.പിഎസ്സിസുടെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന ആരോപണമുയർന്നതിന് പിന്നാലെയാണ് കേസ് വിജിലൻസിനെ ഏൽപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടുന്നത്. ചെയർമാന് കീഴിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നൽകിയത് വിവാദമായിരുന്നു. അന്വേഷണം അട്ടിമറിക്കാനാണ് ഇതെന്നായിരുന്നു വിമർശനം.
അസൂത്രണ ബോഡിലെ മൂന്ന് വിഭാഗങ്ങളുടെ ചിഫ് തസ്‌തികയ്ക്കുള്ള പൊതുപരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ വിട്ടിരുന്നു. ഇതിൽ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് പേർക്ക് നിയമനം നൽകി. ഇതിന് പിന്നാലെ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഒരു ഉദ്യോഗാർത്ഥിയുടെ പരാതി എത്തിയപ്പോഴാണ് പിഴവ് പിഎസ്‌സി സമ്മതിച്ചത്.അതേസമയം പിഎസ്സിയെക്കുറിച്ച് ഒട്ടേറേ പരാതികളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ലഭിക്കുന്നത്. ഫിഷറീസ് വകുപ്പിലെ എക്സ്റ്റെൻഷൻ ഓഫീസർ, അസിസ്റ്റന്റ്റ് ഇൻഫർമേഷൻ ഓഫീസർ, ഡിവൈഎസ്‌പി (സ്പെഷ്യൽ റിക്രൂട്ട്മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്.), സർവകലാ ശാല പിആർഒ തസ്‌തികകളിലെ തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ചാണ് പരാതികൾ കൂടുതലും. ഈ പരാതികളും വിജിലൻസ് അന്വേഷണത്തിന് കൈമാറാനാണ് ആലോചന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top