കണ്ണൂർ |ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിനായി കണ്ണൂർ സിറ്റി പൊലീസ് വ്യാപക പരിശോധന നടത്തി. ‘ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്’ ന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 111 കേസുകൾ രജിസ്റ്റർ ചെയ്യുകയും 132 പേരെ പിടികൂടുകയും ചെയ്തു.
പരിശോധനയിൽ 385 ഗ്രാം എം.ഡി.എം.എയും മറ്റ് മയക്കുമരുന്നുകളും പൊലീസ് പിടിച്ചെടുത്തു. കൂടാതെ 40 കിലോയിലധികം കഞ്ചാവും കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.
സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ഈ പ്രത്യേക ഓപ്പറേഷനിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. ലഹരി മാഫിയക്കെതിരായ നടപടി തുടരുമെന്നും യുവാക്കളെ ലക്ഷ്യമിട്ടുള്ള ലഹരി വ്യാപനം ശക്തമായി തടയുമെന്നും പൊലീസ് അറിയിച്ചു.


