സംസ്ഥാനത്ത് ധനബിൽ പാസാക്കി നിയമസഭ; മദ്യനയം യുഡിഎഫ് തീരുമാനിക്കും, എൽഡിഎഫ് ഫയലുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ല് കേരള നിയമസഭ പാസാക്കി. കർഷകർക്കായുള്ള നയം വൻകിടക്കാർക്കായി അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ, ഇത് ബജറ്റിലെ നിർദ്ദേശമാണെന്നും ഒളിച്ചുകടത്തിയതല്ലെന്നും മുഖ്യമന്ത്രി വാദിച്ചു.
തിരുവനന്തപുരം: വൻ വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഘടന ഉൾപ്പെടുത്തിയ
ധനബില്ല് നിയമസഭ പാസാക്കി. ബജറ്റിൻ്റെ ഗ്രെയ്‌സ് കളയാൻ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് യുഡിഎഫിലെ വിമർശകരെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. കർഷകർക്കായി കൊണ്ടുവന്ന മദ്യനയ ഭേദഗതി വൻകിടകാർക്കായി അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. കർഷകർക്ക് വേണ്ടിയെങ്കിൽ ബക്കാർഡിയുമായി ചർച്ച എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top