കാസർകോട്: എംഡിഎംഎയുമായി യുവാവിനെ ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്‌തു. നെക്രാജെ, ചെർളടുക്കയിലെ സിഎം അബ്ദുൽ ജവാദി(28)നെയാണ് ബദിയഡുക്ക എസ്ഐ ടി. രൂപേഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്‌തത്. ഇന്നലെ (തിങ്കൾ) രാത്രി ഒൻപതുമണിയോടെ നെക്രാജെ, ചെന്നടുക്കയിൽ വച്ച് 0.49ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ അറസ്റ്റു ചെയ്‌തതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തിൽ എഎസ്ഐ എം ശശിപ്രസാദ്, സിവിൽ
പൊലീസ് ഓഫീസർ കെ. അജീഷ് എന്നിവരും ഉണ്ടായിരുന്നു.
നെക്രാജെ, ചെന്നടുക്കയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ


