വീണ്ടും കയറിക്കയറി സ്വർണ വില, മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 880 രൂപ; കേരളത്തിലെ ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ്
ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവന് 880 രൂപയും വർധനവുണ്ടായി. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണാഭരണം വാങ്ങാൻ 13,195 രൂപയും, ഒരു പവൻ വാങ്ങാൻ 1,05,560 രൂപയിലധികവും നൽകേണ്ടതുണ്ട്. ഇന്നലെ രാവിലെ ഗ്രാമിന് 25 രൂപ, വൈകീട്ടോടെ 105 രൂപ എന്നീ തോതിൽ വർധിച്ചിരുന്നു. ഇതോടെ ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് പവന് 1720 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെളളിക്ക് കേരളത്തിൽ 240 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് 2400 രൂപയാണ് വില വരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top