മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷാ വിലയിരുത്തൽ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഏകപക്ഷീയമായി മാറ്റിയതിനെതിരെ സംസ്ഥാനം പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധം ഫലം കണ്ടു, സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിർദേശം ചെയ്യാൻ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി കേരളത്തോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സമഗ്ര സുരക്ഷാ വിലയിരുത്തൽ (Comprehensive Dam
Safety Evaluation – CDSE) നടത്തുന്നതിനായി രൂപീകരിച്ച സ്വതന്ത്ര വിദഗ്‌ധ സമിതിയിൽ (Independent Panel of Experts – IPoE) കേരളത്തിൻ്റെ പ്രതിനിധിയെ ഉൾപ്പെടുത്തുന്നതിനായി പുതിയ നാമനിർദേശം സമർപ്പിക്കണമെന്ന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി (National Dam Safety Authority – NDSA) കേരള സർക്കാരിനോട് ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.
പ്രതിഷേധം ഫലം കണ്ടു മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും


