കാഞ്ഞങ്ങാട് ജില്ലാ ജയിലിനകത്തു നിന്നും മൊബൈൽ ഫോൺ കണ്ടെത്തി; ഹൊസ്‌ദുർഗ് പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ജയിലിനുള്ളിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി. ജയിലിനുള്ളിലെ മലിന ജലം പുറത്തേയ്ക്ക് പോകുന്ന സ്ഥലത്താണ് നോക്കിയ കമ്പനിയുടെ മൊബൈൽ ഫോൺ അധികൃതർ കണ്ടെത്തിയത്. മൊബൈലിനുള്ളിലെ സിം കാർഡ് എടുത്തുകളഞ്ഞ നിലയിലായിരുന്നു. ജയിൽ സൂപ്രണ്ട് എൻ ഗിരീഷ് കുമാറിൻ്റെ പരാതിയിൽ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പ് ചീമേനി തുറന്ന ജയിനുളളിൽ നിന്നും മൊബൈൽ കണ്ടെത്തിയിരുന്നു. ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമവിരുദ്ധവും ഗുരുതരമായ കുറ്റവുമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top