കാസർകോട്: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കുമ്പള പൊലീസ് എം ഡി എം എയുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. കുമ്പള, ബംബ്രാണ, കല്ലട്ടി ഹൗസിലെ ഹംസ(40), കുണ്ടങ്കേരടുക്ക വെൽഫയർ സ്കൂളിനു സമീപത്തെ അബ്ദുൽ നിസാർ (32) എന്നിവരെയാണ് കുമ്പള എസ് ഐ കെ പി ഗണേശനും സംഘവും അറസ്റ്റു ചെയ്തത്.
ഇന്നലെ രാത്രി 10 മണിയോടെ കുമ്പള ടൗണിൽ വച്ചാണ് ഹംസയെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ കൈയിൽ നിന്നു 0.61 ഗ്രാം എം ഡി എം എ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മയക്കുമരുന്നിൻ്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് അബ്ദുൽ നിസാർ കൈമാറിയതാണെന്നു ഹംസ മൊഴി നൽകിയതെന്നു പൊലീസ് പറഞ്ഞു. തുടർന്നാണ് 0.9ഗ്രാം എം ഡി
എം എയുമായി അബ്ദുൽ നിസാറിനെ അറസ്റ്റു ചെയ്തതെന്നു കൂട്ടിച്ചേർത്തു.
കുമ്പളയിൽ എം ഡി എം എയുമായി 2 പേർ അറസ്റ്റിൽ; പിടിയിലായത് മയക്കുമരുന്ന് വാങ്ങിയ ആളും വിറ്റയാളും


