സ്പെയർ പാർട്‌സ് കട കത്തിച്ച കേസ്: പൊലീസ് അന്വേഷിച്ചിരുന്ന 15കാരൻ മരിച്ച നിലയിൽ

കൊച്ചി: കൊച്ചിയിൽ സ്പെയർ പാർട്‌സ് കട കത്തിച്ച കേസിൽ പൊലീസ് അന്വേഷിച്ചിരുന്ന പതിനഞ്ചുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആരക്കുന്നം സ്വദേശിയായ വിദ്യാർത്ഥിയെയാണ് വീടിനോടടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്‌സ് കടയിൽ തീപീടിത്തമുണ്ടായത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിൽ ഒരാൾ പെട്രോളുമായി കടയുടെ അടുത്തേക്ക് പോകുന്നതും തീ പടർന്നപ്പോൾ ഓടിപ്പോകുന്നതുമായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി പതിനഞ്ചുകാരനാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
സംഭവം നടന്നതിൻ്റെ അടുത്ത ദിവസം തന്നെ കുട്ടി മരിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിന് പഴക്കമുണ്ടന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംഭവം നടന്നതിന്റെ അടുത്ത ദിവസം കുട്ടി സുഹൃത്തിൻ്റെ വീട്ടിൽ പോയി കിടന്നുറങ്ങിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് കാണാതാകുന്നത്. അതേസമയം കടയ്ക്ക് തീയിട്ടത് എന്തിനാണ് എന്ന കാര്യത്തിൽ വ്യക്തത ณาราม.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top