ഇരിട്ടി കൂട്ടുപുഴയിൽ 9.511 ഗ്രാം മെത്താഫിറ്റ മിനുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ
കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതിയുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്
ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 9.511 ഗ്രാം മെത്താഫിറ്റമിനുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്ന് സർവീസ് നടത്തുന്ന ആര്യ ട്രാവൽസ് ബസിലെ ഡ്രൈവറായ പടിയൂർ പൂവത്തെ ഡെന്നി എബ്രഹാം (39) നെയാണ് ഇരിട്ടി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
പിടിച്ചെടുത്ത മെത്താഫിറ്റമിൻ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


