മൂന്നരവയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി, പ്രതി അങ്കണവാടിയിൽ സ്‌ഥിരമായെത്തുന്നയാൾ; നടപടിയെടുത്ത് മന്ത്രി

കൊച്ചി:. അങ്കണവാടിയിൽ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ, അങ്കണവാടി വർക്കറെ അടിയന്തരമായി സർവീസിൽനിന്നു നീക്കം ചെയ്യാൻ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. അങ്കണവാടിയിൽ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിർദേശം പാലിക്കാത്തതിനാണ് നടപടി. അങ്കണവാടിയിൽ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് സംഭവത്തെപ്പറ്റി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറോട് മന്ത്രി അന്വേഷണ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണം നടത്തുന്നതിന് ജോയിൻ്റ് ഡയറക്‌ടർ, നിർഭയ സെൽ കോഓർഡിനേറ്റർ, ഐസിപിഎസ് പ്രോഗ്രാം കോഓർഡിനേറ്റർ എന്നിവരെ ചുമതലപ്പെടുത്തി. ഇവർ നാളെ അങ്കണവാടിയിൽ നേരിട്ടെത്തി പരിശോധന നടത്തും. ഇതിന്റെ റിപ്പോർട്ട് ഉടൻ നൽകണമെന്നും നിർദേശമുണ്ട്.മാതാപിതാക്കൾ നൽകിയ പരാതിയിലാണ്, ഇരുപതുകാരനെ പ്രതിയാക്കി പൊലീസ് പോക്സോ കേസെടുത്തത്. പ്രതി അങ്കണവാടിയിൽ സ്ഥിരമായെത്തിയിരുന്ന ആളാണെന്ന് പരാതിയിൽ പറയുന്നു. മാതാപിതാക്കളാണ് കുട്ടിയെ അങ്കണവാടിയിൽ കൊണ്ടുവിടാറുള്ളത്. പത്തോളം കുട്ടികൾ പഠിക്കുന്ന സ്‌ഥാപനമാണിത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top