തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കാൻ നിർദ്ദേശം. വെള്ളിയാഴ്ച സ്കൂളുകളിൽ ഡ്രൈ ഡേ ആചരിക്കും. ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ആയിരിക്കും ഡ്രൈ ഡേ ആചരിക്കുക. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനാണ് നിർദ്ദേശം നൽകിയത്.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പോരായ്മ കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിലാണ് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ഡ്രൈ ഡേ തീരുമാനിച്ചത്. ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.
പകർച്ചവ്യാധികൾ പടരുന്നു; സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ, തീരുമാനംപ്രതിരോധം പാളിയതോടെ


