കോഴിക്കോട് വടകരയിൽ 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.ബൈത്തുൽ ജദീദ് വീട്ടിൽ സയ്യിദ് സലിം തങ്ങളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാവിലെ കുഞ്ഞ് മുലപ്പാൽ കുടിച്ച് ഉറങ്ങിയതായിരുന്നു. കുറച്ചുസമയം കഴിഞ്ഞ് നോക്കിയപ്പോൾ കുഞ്ഞ് യാതൊരു ചലനവുമില്ലാതെ കിടക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപെടുകയായിരുന്നു . ഉടൻ തന്നെ കുഞ്ഞിനെ വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും, കുഞ്ഞ് നേരത്തെ തന്നെ മരണപ്പെട്ടതായി ഡോക്ടർ സ്ഥിരീകരിച്ചു.
കോഴിക്കോട് വടകരയിൽ 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി


