പിലാത്തറ സ്വർണ്ണക്കവർച്ച: അഞ്ചാം പീടിക സ്വദേശി പിടിയിൽ

പിലാത്തറ: പിലാത്തറയിൽ നടന്ന സ്വർണ്ണക്കവർച്ചാ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം പീടിക സ്വദേശിയായ സനു സന്തോഷ് ആണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ജൂൺ രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കവർച്ച ചെയ്ത സ്വർണ്ണം കണ്ടെത്താനും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് ഉറപ്പുവരുത്താനുമായി പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top