‘ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; ഗൺമാൻ ഉൾപ്പെടെ 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഗൺമാൻ അനിൽകുമാർ. പൊലീസുകാരായ എസ് സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കാണ് സസ്പെൻഷൻ. ഡിജിപി ഉടൻ ഇതുസംബന്ധിച്ച ഉത്തരവിറക്കും. ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ശക്തമായ വകുപ്പുതല നടപടി വേണമെന്നും എസ്ഐടി ശുപാർശ ചെയ്‌തിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ വധശ്രമം ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്താനും തീരുമാനമായിട്ടുണ്ട്.
ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ് സന്ദീപും ആലപ്പ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. വിഐപി സുരക്ഷയുടെ ഭാഗമായി ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് തങ്ങൾ നടത്തിയതെന്നാണ് ഉദ്യോഗസ്ഥർ ജാമ്യാപേക്ഷയിൽ വാദിച്ചത്. കേസിന് പിന്നി രാഷ്ട്രീയ- വ്യക്തി വിരോധമാണെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു. ‘മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചടുക്കുകയ വാഹനത്തിൽ ഇടിക്കുകയും ചെയ്‌തു. Z പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ഇടപെട്ടത്. നടന്നത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് എന്നും ജാമ്യഹർജിയിൽ പ്രതികൾ വാദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top