ഇന്ധനവിലയിൽവീണ്ടും വർധന

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോൾ വില ലിറ്ററിന് 2.61 രൂപയും ഡീസൽ വില ലിറ്ററിന് 2.71 രൂപയുമാണ് എണ്ണ വിപണന കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളിൽ നാലാമത്തെ വർധനവാണിത്. ഒരു ബാരൽ ക്രൂഡ് ഓയിൽ വില നിലവിൽ 100 ഡോളറിന് താഴെയാണ് ഉള്ളത്.
പശ്ചിമേഷ്യയിലെ നീണ്ടു നിൽക്കുന്ന സംഘർഷങ്ങൾ, ആഗോള അസംസ്കൃത എണ്ണ വിലയിലെ വർധനവ്, എണ്ണ വിപണന കമ്പനികളിൽ വർധിച്ചുവരുന്ന സമ്മർദ്ദം എന്നിവ പെട്രോൾ, ഡീസൽ വിലകളിലെ സമീപകാല വർധനവ് എന്നിവയാണ് ഇന്ധന വിലയിൽ പ്രതിഫലിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top