വി ഡി സതീശൻ മന്ത്രിസഭയ്ക്ക് ആശംസകൾ നേർന്ന് രാഹുൽ; പ്രചാരണം നയിച്ച കെ സിക്ക് നന്ദിയെന്നും കുറിപ്പ്

ന്യൂഡൽഹി: കേരളത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരത്തിലേറിയ യുഡിഎഫ് സർക്കാരിന് ആശംസകൾ അറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങളാണ് ഈ സർക്കാരിന് വേണ്ടി പോരാടിയതെന്നും അവരുടെ ശബ്‌ദമായിരിക്കും സർക്കാരിനെ നയിക്കുകയെന്നു രാഹുൽ അഭിപ്രായപ്പെട്ടു.
‘വി ഡി സതീശൻ ജിക്കും മുഴുവൻ മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ, അവർ ഇനി ഓരോ കേരളീയന്റെയും ശബ്‌ദത്തെ പ്രതിനിധീകരിക്കും’ എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്.

വി ഡി സതീശൻ മന്ത്രിസഭയെ അഭിനന്ദിച്ചുള്ള കുറിപ്പിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനേയും രാഹുൽ ഗാന്ധി പ്രത്യേകം പരാമർശിക്കുന്നുണ്ട്. പ്രചാരണത്തിന് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ കെ സി വേണുഗോപാലിന് നന്ദിയെന്നാണ് രാഹുൽ കുറിച്ചത്. വിജയം ഈ പ്രചാരണത്തിൽ അക്ഷീണം ത്യാഗം ചെയ്‌ത ഓരോ യുഡിഎഫ് പ്രവർത്തകനും അവകാശപ്പെട്ടതാണെന്നും രാഹുൽ കുറിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top