തിരുവനന്തപുരം: തിങ്കളാഴ്‌ച യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത ക്രമീകണങ്ങൾ ഏർപ്പെടുത്തി. രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരു ലക്ഷം പേർ സംബന്ധിക്കുമെന്നാണ് അറിയുന്നത്. തിരുവനന്തപുരം നഗരത്തിൽ രാവിലെ ഏഴു മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി പാർക്കിങ് കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
വാഹനങ്ങൾ നിർദേശിച്ചിട്ടുളള പാർക്കിങ് ഏരിയകളിൽ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗത തടസ്സമുണ്ടാക്കുന്ന വിധവും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലേക്കും, റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് പൊതുജനങ്ങൾക്ക് 04712558731, 9497930055, എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.
സത്യപ്രതിജ്ഞ; തിങ്കളാഴ്‌ച തലസ്ഥാനത്ത് ഗതാഗത ക്രമീകരണം


