കോഴിക്കോട് പെരുവണ്ണാമൂഴി വനത്തിൽ സർവേയ്ക്ക് പോയ 7 ഉദ്യോഗസ്ഥരെ കാണാതായി ; തിരച്ചിൽ ആരംഭിച്ചു

കോഴിക്കോട് പെരുവണ്ണാമൂഴി പൂഴിത്തോട്ടിൽ സർവേയ്ക്കായി പോയ ഏഴംഗ വനം, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെ കാണാതായി. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. ഡിജിറ്റൽ സർവേയ്ക്കായി നാല് സർവേയർമാരും മൂന്ന് വനംവാച്ചർമാരും ഇന്നലെ വൈകിട്ടാണ് കരിങ്കണ്ണി ഭാഗത്തേക്ക് പോയത്‌. നേരം വൈകിയിട്ടും ബേസ് ക്യാംപിലേക്ക്
എത്താതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
അരുൺ,ഭരത്, പ്രശാന്ത്, അഖിൽ, രവി, ബാലൻ, ഷാരോൺ എന്നിവരാണ് സംഘത്തിലുള്ളത്. കരിങ്കണ്ണി ചൂതപ്പാറയിലെ ബേസ് ക്യാംപിലാണ് സംഘം എത്തേണ്ടിയിരുന്നത്. വൈകുന്നേരം 3.45 ഓടെ ഡിഎഫ്‌ഒയോട് സംസാരിച്ച ഇവർ വഴി മനസിലാകുന്നില്ലെന്നും സുരക്ഷിതമായി ഒരിടത്ത് ഇരിക്കുന്നുവെന്നും അറിയിച്ചിരുന്നു. രാവിലെ ഏഴുമണിയോടെ സംഘത്തിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top