ആലപ്പുഴ: പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനം കുഴിയിലേക്ക് വീണ് കൗമാരക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. കാരന്തൂർ സ്വദേശി ഷാദിൽ അലി (18), കുന്നമംഗലം സ്വദേശി നിഹാൽ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഷാദിലിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നമംഗലം മുക്കം റോഡ് ജംക്ഷനിൽ കഴിഞ്ഞദിവസമാണ് സംഭവം.
യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ നമ്പർ മറച്ച നിലയിൽ ഒരു വാഹനം ശ്രദ്ധയിൽപ്പെട്ട പൊലീസ് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ വാഹനം നിർത്താതെ പോയി. പൊലീസ് പിന്തുടർന്നതോടെ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീണാണ് അപകടം. മൂന്നുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിദ്യാർത്ഥികളായ മൂന്നുപേർക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു
പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം കുഴിയിലേക്ക് വീണു; 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്


