കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. രാജ്യാന്തര വില താഴേക്ക് നീങ്ങിയെങ്കിലും കേരളത്തിൽ വില മാറ്റേണ്ടെന്ന് വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമാണ് വില. ഔൺസിന് 19 ഡോളർ കുറഞ്ഞ് 4610 ഡോളറാണ് രാജ്യാന്തര വില.
ഹോർമുസിനെ ചൊല്ലി യുഎസും ഇറാനും തമ്മിലെ തർക്കം വീണ്ടും കലുഷിതമായിട്ടുണ്ട്. എങ്കിലും, ഹോർമുസിലെ കപ്പലുകളെ മോചിപ്പിക്കുമെന്ന ട്രംപിൻ്റെ പുതിയ പ്രസ്‌താവനയ്ക്കും എണ്ണ ഉൽപാദനം കൂട്ടാനുള്ള ഒപെക് പ്ലസിന്റെ തീരുമാനത്തിനും പിന്നാലെ ക്രൂഡോയിൽ വില കുറഞ്ഞിരുന്നു. ഇതാണ്, രാജ്യാന്തര സ്വർണവിലയെ താഴേക്ക് നയിച്ചത്.
മാറ്റമില്ലാതെ സ്വർണവില; പവന് 1,10,680 രൂപ


