കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിൽ ചാണ്ടി ഉമ്മൻ വൻ വിജയത്തിലേക്ക്. ഏഴു റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ 43,000 ൽപ്പരം വോട്ടുകൾക്കു മുന്നിൽ. പിതാവ് ഉമ്മൻചാണ്ടി നേടിയ വിജയം മറികടക്കുന്ന നിലയിലേക്കാണ് മകൻ്റെ ലീഡ് നില ഉയർന്നു കൊണ്ടിരിക്കുന്നത്. ഫ്ളക്സുകളോ ബോർഡുകളോ വർണ്ണപ്പൊലിമകളോ ഇല്ലാതെയാണ് ചാണ്ടി ഉമ്മൻ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. സൈക്കിളിൽ സഞ്ചരിച്ചാണ് പ്രചരണം നടത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി മറ്റു മണ്ഡലങ്ങളിലും പ്രചരണത്തിനു ചാണ്ടി ഉമ്മൻ എത്തിയിരുന്നു. ജയ്ക്ക് സി തോമസ് ആണ് പുതുപ്പള്ളി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി.
സൈക്കിളിൽ സഞ്ചരിച്ച് വോട്ടു ചോദിച്ചു; ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം മറി കടക്കാൻ മകൻ ചാണ്ടി ഉമ്മൻ


