കാസർകോട്: ചെർക്കളയിലെ ക്വാർട്ടേഴ്‌സിൽ താമസക്കാരിയായ യുവതിയെ കാണാതായതായി പരാതി. ഭർത്താവ്
നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കർണ്ണാടക, ഹൊസനൂർ സ്വദേശിനിയായ രത്ന (30)യെയാണ് കാണാതായത്.
മെയ് രണ്ടിന് ചെർക്കളയിലെ ക്വാർട്ടേഴ്‌സിൽ നിന്നാണ് ഭാര്യയെ കാണാതായതെന്ന് ഭർത്താവ് ദേവപ്പ നൽകിയ പരാതിയിൽ പറഞ്ഞു.
ചെർക്കളയിൽ യുവതിയെ കാണാതായി


