ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ നാളെ അവസാനിക്കാനിരിക്കെ നില്‍ക്കെ കരാര്‍ നീട്ടാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തുടരും. യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും, കൂടുതല്‍ ചര്‍ച്ചകള്‍ വൈകാതെ തന്നെ പാക്കിസ്ഥാനില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഒരു അന്തിമ കരാറില്‍ എത്തുന്നതുവരെ തുടരുന്ന ഉപരോധം ഇറാനെ പൂര്‍ണ്ണമായും തകര്‍ക്കുകയാണെന്നും, അവര്‍ക്ക് പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ നാവിക ഉപരോധത്തിനിടെ 27 കപ്പലുകള്‍ തിരികെ ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് തന്നെ അയച്ചതായി അമേരിക്കന്‍ സൈന്യത്തിന്റെ സ്ഥിരീകരണം. അതിനിടെ യുഎസ്-ഇറാന്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചര്‍ച്ചകള്‍ നടത്തി.
അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനപരമായ നടപടികളും തുടര്‍ച്ചയായുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങളും നയതന്ത്ര ചര്‍ച്ചകള്‍ക്ക് വലിയ തടസ്സമാകുകയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. അമേരിക്കയുടെ ഭീഷണികള്‍ക്ക് വഴങ്ങി യാതൊരുവിധ ചര്‍ച്ചകള്‍ക്കും ഇറാന്‍ തയ്യാറല്ലെന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്ക ലക്ഷ്യമിടുന്നത് ഒരു കീഴടങ്ങല്‍ വേദിയാണെന്ന് അദേഹം കുറ്റപ്പെടുത്തി. അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇറാനെ പ്രേരിപ്പിക്കാന്‍ സാധിക്കുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് പാകിസ്താന്‍. ഇറാനില്‍ നിന്ന് ഇതിനകം അനുകൂലമായ സൂചനകള്‍ ലഭിച്ചതായി മുതിര്‍ന്ന പാകിസ്താന്‍ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാന്‍ ധൃതിയില്ല; അന്തിമ കരാറിലെത്തുന്നത് വരെ ഹോര്‍മുസിലെ ഉപരോധം തുടരും’; ട്രംപ്


