കൊല്ലം: ഭാര്യയേയും മകനേയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. ഏരൂർ ആയിരനല്ലൂരിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ആയിരനല്ലൂർ കല്യാണി മുക്കിന് സമീപം നന്ദനത്തിൽ നന്ദകുമാർ ഭാര്യയേയും മകനേയും വെട്ടിപ്പരിക്കേൽപ്പിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പരിക്കേറ്റ സിമിയേയും മകനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിമിയുടേയും മകൻ്റേയും പണയം വെച്ച സ്വർണ്ണാഭരണങ്ങൾ തിരികെയെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.
സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട സിമി വിവരം മാതാവിനെ അറിയിച്ചു. പിന്നാലെയാണ് നന്ദകുമാർ സിമിയെ കത്തികൊണ്ടുകുത്തിയത്. യുവതിയുടെ നെഞ്ചിലുൾപ്പെടെ ആഴത്തിലുള്ള മുറിവുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ പ്രായപൂർത്തിയാകാത്ത മകനും പരിക്കേറ്റു. പരിസരവാസികളാണ് ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.പ്രതിക്കെതിരെ വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ ഗുരുതവ വകുപ്പുകൾ പ്രകാരം കേസെടുത്തു. തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
പണയ സ്വർണം തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടു; ഭാര്യയേയും മകനെയും വെട്ടി യുവാവ്; പിടിയിൽ


