തിരുവനന്തപുരം: പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്ന വിജിഷയെ ഇന്നലെ കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം. പൊങ്കാലയ്ക്കിടെ പുറകിലെ അടുപ്പിൽ നിന്ന് സാരിയിലേക്ക് തീപടരുകയായിരുന്നു.
പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിരിക്കെ യുവതി മരിച്ചു


