കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിൽ കുഴിമന്തി ചലഞ്ചുമായി കെഎസ്യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി. ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ വെച്ച് കെഎസ്യു പ്രവർത്തകർ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് കുഴിമന്തി നൽകുന്ന ചലഞ്ചാണ് കെഎസ് മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി നടത്തുന്നത്. വീണാ ജോർജിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും മറ്റും നടക്കുമ്പോളാണ് ചലഞ്ചുമായി കെഎസ് പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണമാണ് യൂത്ത് കോൺഗ്രസ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടേതാണ് പ്രഖ്യാപനം.
വീണാ ജോർജിനെ KSU അക്രമിക്കുന്ന ദൃശ്യങ്ങൾ നൽകുന്നവർക്ക് 1 പവൻ യൂത്ത് കോൺഗ്രസ് വക, KSU വക കുഴിമന്തിയും


