കാട്ടാക്കടയിലെ കുഞ്ഞിൻ്റെ മരണം; കടുത്ത ന്യുമോണിയ ബാധിച്ചിട്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ടര വയസുകാരി മരിച്ചത് കടുത്ത ന്യുമോണിയ ബാധിച്ചിട്ടെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. ആര്യനാട് സ്വദേശി സിദ്ദിഖിന്റെ മകൾ ഐഷ ഫാത്തിമയെ ശ്വാസ തടസത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ കാട്ടാക്കടയിലെ മമ്മൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപ്രതിയിലെത്തി കുത്തിവയ്പെടുത്തതിന് പിന്നാലെ ഐഷ തളർന്നുവെന്നും മരണം സംഭവിച്ചുവെന്നുമാണ് കുടുംബം പറയുന്നത്. കുത്തിവയ്പ്പിൽ പിഴവുണ്ടായെന്നും കുടുംബം ആരോപിച്ചിരുന്നു. അതേസമയം ഐഷയുടെ മരണകാരണം വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കൃത്യമായി പറയാൻ കഴിയുകയുള്ളൂവെന്ന് ഡോക്‌ടർമാർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top