വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി

കൽപ്പറ്റ: വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി. തിങ്കളാഴ്ച്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടി ജീവനൊടുക്കിയത്. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ നേരത്തെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയൽവാസിയുമാണ് അറസ്റ്റിലായത്. പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം സ്‌കൂൾ അധികൃതരാണ് പൊലീസിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ പോക്സോ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികൾ പിടിയിലായെങ്കിലും കടുത്ത മാനസിക സംഘർഷത്തിലായിരുന്നു പെൺകുട്ടിയെന്നും അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് വിവരം. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top