മഹാശിവരാത്രി നാളെ; ക്ഷേത്രങ്ങൾ ഒരുങ്ങി

കാസർകോട്: മഹാശിവരാത്രി നാളെ; ശിവക്ഷേത്രങ്ങൾ ഒരുങ്ങി. ലോകത്തെ നശിപ്പിക്കുവാൻ പര്യാപ്‌തമായ കാളകൂട വിഷം ഭൂമിയിൽ വീഴാതെ ശിവൻ പാനം ചെയ്‌ത രാത്രിയാണ് ശിവരാത്രിയെന്നാണ് ഐതിഹ്യം. ആഘോഷത്തിൻ്റെ ഭാഗമായി എല്ലാ ശിവക്ഷേത്രങ്ങളിലും പ്രത്യേക പരിപാടികൾ ഉണ്ടാകും. കാസർകോട് ജില്ലയിൽ ക്ഷേത്രങ്ങൾ ശിവരാത്രി ആഘോഷത്തിനു ഒരുങ്ങി.
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, കാസർകോട് മല്ലികാർജ്ജുന ക്ഷേത്രം, മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം, ഗുഡ്ഡു മഹാലിംഗേശ്വരക്ഷേത്രം, പറക്കില മഹാദേവ ശാസ്‌താര ക്ഷേത്രം, കോളിയടുക്കം ശിവപുരം ശിവക്ഷേത്രം, പെരിയ പെരിയോക്കി ഗൗരിശങ്കര ക്ഷേത്രം, കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, കാഞ്ഞങ്ങാട് പൂങ്കാവനം കർപ്പൂരേശ്വര ക്ഷേത്രം, ബേളൂർ ശിവക്ഷേത്രം, വേലക്കുന്ന് ശിവക്ഷേത്രം, നീലേശ്വരം തളിയിൽ ശിവക്ഷേത്രം, ചെറുവത്തൂർ മേൽമട്ടലായി ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് ജില്ലയിൽ ശിവരാത്രി ആഘോഷം പ്രധാനമായും നടക്കുന്ന ക്ഷേത്രങ്ങൾ. ആഘോഷത്തിൻ്റെ ഭാഗമായി വിവിധ പൂജകൾ, ഭജന, കലാപരിപാടികൾ എന്നിവ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top