ആലപ്പുഴ: ലഹരിക്കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോൾ(46) ആണ് മരിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സത്യമോളെയും മകൻ സൗരവ്ജിത്തിനെയും കഴിഞ്ഞ ഒക്ടോബറിലാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പൊലീസും ചേർന്ന് പിടികൂടിയത്. കരുനാഗപ്പള്ളി കുടുംബക്കോടതിയിൽ അഭിഭാഷകയായി ജോലി ചെയ്തുവരികയായിരുന്നു സത്യമോൾ.മൂന്ന് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് ആദ്യം പിടികൂടിയത്. തുടർന്ന് അമ്പലപ്പുഴ പൊലീസ് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.5 ഗ്രാം എംഡിഎംഎ, 40 ഗ്രാം കഞ്ചാവ്, രണ്ട് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന ഉപകരണം, പ്ലാസ്റ്റിക് കൂടുകൾ എന്നിവയും കണ്ടെത്തിയിരുന്നു.
മയക്കുമരുന്നുമായി മകനോടൊപ്പം അറസ്റ്റ് ചെയ്‌ത സംഭവം; ആലപ്പുഴയിൽ അഭിഭാഷക ജീവനൊടുക്കിയ നിലയിൽ


