‘സമുദായത്തെ പിന്നോട്ട് നയിച്ച സമസ്‌ത’: മുജാഹിദ് ആദർശ സമ്മേളനം വൈകിട്ട്

കാസർകോട്: കുണിയയിൽ നടന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ നൂറാംവാർഷിക സമ്മേളനത്തിനു സമാപനം കുറിച്ച് കൊണ്ട് ജനലക്ഷങ്ങൾ പങ്കെടുത്ത പൊതു സമ്മേളനത്തിൽ നടത്തിയ വിമർശനങ്ങൾക്ക് മുജാഹിദ് ഇന്ന് (ചൊവ്വ) വൈകിട്ട് അണങ്കൂരിൽ മറുപടി പറയുന്നു. വൈകിട്ട് ഏഴുമണിക്കു അണങ്കൂരിൽ നടത്തുന്ന ആദർശ സമ്മേളനത്തിൽ സമസ്‌തക്കു മറുപടി പറയാനാണ് മുജാഹിദിൻ്റെ തീരുമാനം. ‘സമുദായത്തെ പിന്നോട്ട് നയിച്ച സമസ്ത’ എന്ന വിഷയത്തിലാണ് കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ (കെ എൻ എം) കാസർകോട് മണ്ഡലം കമ്മിറ്റി ആദർശ സമ്മേളനം സംഘടിപ്പിക്കുന്നത്. ജില്ലാ പ്രസിഡൻ്റ് ഡോ. കെ പി അഹമ്മദ് ഉദ്ഘാടനം ചെയ്യും. അബ്ദുൽ ബാരി ബുസ്‌താനി, അഹമ്മദ് അനസ് മൗലവി പ്രസംഗിക്കും.
കുണിയയിലെ സമസ്‌ത സമ്മേളനത്തിൽ വച്ച് സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ മുജാഹിദ് വിഭാഗത്തിനു നേരെ നടത്തിയ വിമർശനങ്ങൾക്കെല്ലാം ഇന്നു വൈകിട്ടു നടക്കുന്ന ആദർശ സമ്മേളനത്തിൽ മറുപടി പറയുമെന്നാണ് പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top