ജിഎസ്ടി വകുപ്പിന് കെഎസ്ഇബിയുടെ പണി! വൈദ്യുതി ബിൽ അടച്ചില്ല, സെൻട്രൽ ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി

എറണാകുളം: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെതുടർന്ന് ജിഎസ്‌ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. എറണാകുളം ആലുവ സെൻട്രൽ ജിഎസ്‌ടി ഓഫീസിലെ ഫ്യൂസ് ആണ് ഇന്ന് രാവിലെ കെഎസ്‌ഇബി ജീവനക്കാരെത്തി ഊരിയത്. ഇതോടെ ഓഫീസിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി. 70000 രൂപയാണ് വൈദ്യുതി ബിൽ കുടിശ്ശികയായി അടയ്ക്കാനുള്ളത്. കുടിശിക വരുത്തിയതോടെയാണ് ഫ്യൂസ് ഊരിയതെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top