കാസർഗോഡ് ജില്ല പഞ്ചഗുസ്തി അസോസിയേഷൻ കാഞ്ഞങ്ങാട് വെച്ച് നടത്തിയ ജില്ലാ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ 9 ഗോൾഡ് .3 വെള്ളി 3 വെങ്കലം ആകെ 15 മെഡൽ നേടിയാണ് അഭിമാനമായത്. ചരിത്രത്തിലാദ്യമായിട്ടാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ പഞ്ചഗുസ്തിയിൽ ഇറങ്ങിയത്., പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് മെഡലും കിട്ടി. സംസ്ഥാന മൽസരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി.
മനോജ് പള്ളിക്കരയാണ് കൊട്ടോടി സെന്റ് ആൻസ് സ്കൂളിലെ കുട്ടികൾക്ക് പഞ്ചഗുസ്തിയിൽ പരിശീലനം നൽകിയത്. ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ പ്രസിഡണ്ട് പള്ളം നാരായണൻ സെക്രട്ടറി എം വി പ്രദീഷ് , സ്കൂൾ പ്രിൻസിപ്പാൾ മധു സുധനൻ മങ്കത്തിൽ കായിക അധ്യാപിക ടെസ്സി മോൾ ജേക്കബ്ബ് എന്നിവർ മെഡൽ കിട്ടിയ കുട്ടികളെ അഭിനന്ദിച്ചു.
പഞ്ചഗുസ്തിയിൽ മെഡൽ വാരിക്കൂട്ടി കൊട്ടോടി സെന്റ് ആൻസ് സ്കൂളിലെ വിദ്യാർത്ഥികൾ


