മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ

മലപ്പുറം: മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന കുട്ടിയുടെ അമ്മയ്ക്കും ജീവപര്യന്തം കഠിന തടവും 11,75,000 രൂപ പിഴയും വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി.തിരുവനന്തപുരം സ്വദേശിനിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്. 2019 മുതൽ 2021 വരെ രണ്ട് വർഷം 11 വയസുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഭർത്താവിനെ ഉപേക്ഷിച്ച യുവതി മകളോടൊപ്പമാണ് യുവാവിൻ്റെ കൂടെ താമസിച്ചിരുന്നത്. കുട്ടിയുടെ തലയിൽ ക്യാമറവെച്ചിട്ടുണ്ടെന്നും പീഡനവിവരം പുറത്ത് പറഞ്ഞാൽ തങ്ങൾ അറിയുമെന്നും പറഞ്ഞ് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു
കുട്ടിയുടെ ശാരീരികാവസ്ഥ മനസിലാക്കിയ ബന്ധുക്കൾ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്. ഐപിസി, പോക്സോ, ജുവനയിൽ ജസ്റ്റിസ് വകുപ്പുകൾ ചേർത്താണ് ശിക്ഷ. മലപ്പുറം വനിതാ പൊലീസ് ആണ് കേസ് അന്വേഷിച്ചത്. വാദിക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സോമസുന്ദരൻ ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top