കരുനാഗപ്പള്ളി കൈവശം വച്ചിരുന്ന എംഡിഎംഎ പൊലീസിനെ കണ്ടു
വിഴുങ്ങിയെങ്കിലും, പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്തു ജില്ലാ ആശുപ്രതിയിൽ എത്തിച്ചു നടത്തിയ വിശദ പരിശോധനയിലൂടെ വിഴുങ്ങിയ എംഡിഎംഎ കണ്ടെടുത്തു. കുലശേഖരപുരം ആദിനാട് വടക്ക് മദീന മൻസിലിൽ എ.സക്കീറാണു (32) എംഡിഎംഎ വിഴുങ്ങിയത്. ബെംഗളൂരുവിൽ നിന്നും കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വിൽപനയ്ക്കായി എത്തിച്ചതായിരുന്നു ഇതെന്നു പൊലീസ് പറഞ്ഞു.
ഇയാളിൽ നിന്ന് 11.260 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. ജില്ലാ ആശുപത്രിയിൽ നിന്ന് ഇയാളെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കും മാറ്റി. എസ്പെ്ഐമാരായ കണ്ണൻ, രഞ്ജു, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും, കരുനാഗപ്പള്ളി ഇൻസ്പെക്ടർ അനൂപിൻ്റെ നേതൃത്വത്തിൽ എസ്പെഐമാരായ ആഷിക്, ജയേഷ്, സിപിഒമാരായ രഞ്ജിത്ത്, ശ്രീനാഥ് തുടങ്ങിയവരും ചേർന്നാണു പ്രതിയെ പിടികൂടിയത്.
പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങി; പരിശോധനയിലൂടെ 11.260 ഗ്രാംകണ്ടെടുത്തു


