SIR ന്റെ പേരിലെത്തി കവര്‍ച്ച.

SIR ന്റെ പേരിലെത്തി കവര്‍ച്ച. മലപ്പുറം ആതവനാട് ചകിരിപ്പാറ സ്വദേശിയുടെ സ്വര്‍ണം കവര്‍ന്നു. നബീസയുടെ രണ്ടര പവന്റെ സ്വര്‍ണമാണ് കവര്‍ന്നത്. സ്ത്രീ വേഷത്തില്‍ എത്തിയ യുവാവാണ് മാല പൊട്ടിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. നബീസയെ ദേഹോപദ്രവം ഏല്‍പ്പിച്ചേന്നും പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീ വേഷത്തിലെത്തി എസ്‌ഐആര്‍ ഫോമിന്റെ പേരില്‍ വീട്ടില്‍ കയറുകയായിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.യുവതിയെ മോഷ്ടാവ് ആക്രമിച്ചാണ് സ്വര്‍ണ്ണം എടുത്തത്. കഴുത്തിന് ചവിട്ടേറ്റ വീട്ടമ്മയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് ആവര്‍ത്തിച്ചുള്ള സ്വര്‍ണ്ണ കവര്‍ച്ചയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top