സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 1.40 കോടി രൂപ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ

കണ്ണൂർ: സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 1.40 കോടി രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. ചൊവ്വ സ്‌പിന്നിംഗ് മില്ലിന് സമീപത്തെ വിദ്യാനിലയം ഹൗസിൽ കെ. സുഗില, ഭർത്താവ് വിനോദ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ പള്ളിക്കുന്ന് കേന്ദ്രമായി പ്രവർത്തിക്കുന്ന ഷെറി ബുക്‌സ് ആൻ്റ് സ്റ്റേഷനറി, ഷെറി ആയുർവ്വേദ കോമൺ സർവീസ് സെന്റർ, ഹെൽത്ത് കെയർ സെൻ്റർ ആൻ്റ് ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായ കണ്ണൂർ ശാന്തി കോളനിയിലെ സജിത മൻസിലിൽ ഡോ. മൻസൂർ അഹമ്മദ് ചപ്പൻ നൽകിയ പരാതിയിലാണ് ദമ്പതികൾക്കെതിരെ കേസെടുത്തത്. സ്ഥാപനത്തിന്റെ്റെ സൂപ്പർവൈസറാണ് സുഗില. 2024 ആഗസ്ത് മാസം മുതൽ സുഗിലയും ഭർത്താവും ചേർന്ന് സ്ഥാപനത്തിൽ നിന്ന് പണമായും അക്കൗണ്ട് മുഖേനയും പണം തട്ടിയെടുത്തുവെന്നാണ് കേസ്. ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിനെത്തുടർന്ന് ദമ്പതികൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇരുവരെയും റിമാന്റ് ചെയ്തു‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top