‘മൈ കാർ നമ്പർ ഈസ് 2255’; പുതിയ കാറിന് ഇഷ്ട നമ്പർ ലേലത്തിൽ പിടിച്ച് നടൻ മോഹൻലാൽ

1986 ൽ പുറത്തിറങ്ങിയ ‘രാജാവിൻ്റെ മകൻ’ എന്ന സിനിമയിലെ വിൻസെൻ്റ് ഗോമസിൻ്റെ ഫോൺ നമ്പർ ‘2255’ മലയാളികളാരും മറക്കില്ല. മോഹൻലാലിന് താരപരിവേഷം നൽകിയ ഈ ചിത്രത്തിലെ ഡയലോഗിനെ അനുസ്‌മരിപ്പിച്ച് പുതിയ വാഹനത്തിന് ‘2255’ നമ്പർ സൂപ്പർ താരം സ്വന്തമാക്കി. തിങ്കളാഴ്‌ച എറണാകുളം ആർടി ഓഫീസിൽ നടന്ന ലേലത്തിൽ ഫാൻസി നമ്പറായ കെഎൽ 07 ഡിജെ 2255, 1.80 ലക്ഷം രൂപയ്ക്കാണ് മോഹൻലാൽ സ്വന്തമാക്കിയത്. 31,99,500 രൂപ വിലയുള്ള ടൊയോട്ടോ ഇന്നോവ ഹൈക്രോസ് കാറിനാണ് ഇഷ്ട നമ്പർ ലഭിച്ചത്. ജോയിൻ്റ് ആർടിഒ സി.ഡി. അരുണിന്റെ നേതൃത്വത്തിൽ ഓൺലൈനായി നടന്ന ലേലത്തിൽ മോഹൻലാൽ ഉൾപ്പെടെ മൂന്നുപേരായിരുന്നു ഡിജെ 2255 നമ്പറിനായി രംഗത്തുണ്ടായിരുന്നത്.
മോഹൻലാൽ മുമ്പും തൻ്റെ വാഹനങ്ങൾക്കായി 2255 എന്ന നമ്പർ സ്വന്തമാക്കിയിരുന്നു.
KL 07 CZ 2255 ആണ് കാരവാനിൻ്റെ നമ്പർ. അത്യാഡംബര എസ്യുവി മോഡലായ റേഞ്ച് റോവറിന് KL 07 DB 0001 എന്ന നമ്പറാണ് മോഹൻലാൽ തിരഞ്ഞെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top