മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് ബിയറുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ചു; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം, അപകട സ്ഥലത്ത് പൊലീസ് കാവൽ

കോഴിക്കോട്: കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. വയനാട് സ്വദേശി കൃഷ്ണ‌ൻ(30) ആണ് മരിച്ചത്. തിങ്കളാഴ്‌ച പുലർച്ചെ കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനിലാണ് അപകടം നടന്നത്. മൈസൂരുവിൽ നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ലോറിക്കിടയിൽ കുടുങ്ങിയ കൃഷ്‌ണനെ വെള്ളിമാടുകുന്ന് നിന്നെത്തിയ ഫയർഫോഴ്‌സ് സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് പുറത്തെടുത്തത്.
ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടരത്തെ തുടർന്ന് ബിയർ കുപ്പികൾ പൊട്ടി റോഡിൽ നിറഞ്ഞ ചില്ലുകൾ ഫയർഫോഴ്‌സ് നീക്കം ചെയയ്തു. 700 കേഴ്സ് ബിയറാണ് ലോറിയിലുണ്ടായിരുന്നത്. പൊട്ടാത്ത മദ്യക്കുപ്പികൾ എണ്ണിത്തിട്ടപ്പെടുത്തി മഹ്സറിൽ രേഖപ്പെടുത്തി എറണാകുളം ബിവറേജസിലേക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ബിയർ ലോറി മറിഞ്ഞതറിഞ്ഞ് ആളുകൾ തടിച്ചുകൂടിയതിനാൽ സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top