സമരം തുടങ്ങി 54 ദിവസം പിന്നിട്ടിട്ടും പരിഹാരമില്ലാതെ ചെറുവത്തൂര്‍ റെയില്‍വേ അടിപ്പാത. വീതികൂടിയ അടിപ്പാത എന്ന ആവശ്യം നടപ്പിലാക്കാതെ സമരത്തില്‍നിന്ന് പിന്തിരിയില്ലെന്ന് കര്‍മസമിതി പറഞ്ഞു. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന രീതിയില്‍ പാതയുടെ വീതിയും നീളവും കൂട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകുന്നുമില്ല. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി അധികൃതരുമായി കര്‍മ സമിതി ചര്‍ച്ച നടത്തി. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ചെറുവത്തൂര്‍ റെയില്‍വേ അടിപ്പാത: വീതികൂട്ടാതെ സമരത്തില്‍നിന്ന് പിന്തിരിയില്ലെന്ന് കര്‍മസമിതി


