പുതുവത്സരാഘോഷം; ബവ്കോ വിറ്റത് 125.64 കോടിയുടെ മദ്യം; ഇക്കുറി ഒന്നും രണ്ടും ‘തൂക്കി’ കൊച്ചി

തിരുവനന്തപുരം പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന. ഔട്ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണു ഡിസംബർ 31നു വിറ്റത്. 2024 ഡിസംബർ 31ൻ്റെ വിൽപന 108.71 കോടിയുടേതായിരുന്നു. കടവന്ത്ര ഔട്‌ലെറ്റ് 1.17 കോടിയുടെ വിൽപനയുമായി ഏക കോടിപതിയായി. രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം) മൂന്നാം സ്‌ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). 4.61 ലക്ഷം രൂപയുടെ കച്ചവടവുമായി തൊടുപുഴ കഞ്ഞിക്കുഴി ഔട്‌ലെറ്റ് ഏറ്റവും പിന്നിലായി.വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്‌സാണ് ഈ ഡിസംബർ 31നു വിറ്റുപോയത്. കഴിഞ്ഞ ഡിസംബർ 31ന് ഇത് 1.84 ലക്ഷം കെയ്സായിരുന്നു. ഈ സാമ്പത്തികവർഷം (2025-26) ഇതുവരെ 15,717.88 കോടി രൂപയുടെ മദ്യമാണു ബവ്കോ വിറ്റത്. കഴിഞ്ഞ സാമ്പത്തികവർഷം (2024-25) ഡിസംബർ 31 വരെ 14,765.09 കോടി രൂപയുടേതായിരുന്നു വിൽപന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top