മൂത്തേടത്ത് 14കാരിക്കെതിരെ ലൈംഗികാതിക്രമം; 38കാരനായ തവനൂർ സ്വദേശിക്ക് 10 വർഷം തടവും 20000 രൂപ പിഴയും ശിക്ഷ

മലപ്പുറം: പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 38കാരന് പത്ത് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. മൂത്തേടം കാരപ്പുറം ചോലമുണ്ട് പൂങ്ങോടൻ സുനിൽദാസിനെതിരെയാണ് നിലമ്പൂർ അതിവേഗ പോക്‌സ് കോടതി ജഡ്ഡി കെ.പി. ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചാൽ അതിജീവിതക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. എടക്കര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. അനീഷ് ആണ് കേസ് രജിസ്റ്റർ ചെയ്ത‌ത്‌. 2023 സെപ്റ്റംബറിലും 2024 ജനുവരിയിലുമാണ് കേസിനാസ്പ്‌പദമായ സംഭവം.എടക്കര പൊലീസ് എസ്എച്ച്ഒ എൻ.ബി. ഷൈജു തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത്‌ കുറ്റപത്രം സമർപ്പിച്ചു. സീനിയർ സിവിൽ പൊലിസ് ഓഫിസർ ശ്രീജ എസ്. നായർ കേസന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അ ഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി. 21 സാക്ഷികളെ വിസ്തരി ക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്‌തു. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ ജയിലിലേക്ക് അയച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top