മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട്; ഉളിയത്തടുക്കയിൽ കിടപ്പുമുറിയ്ക്ക് തീപിടിച്ചു

കാസർകോട്: ഉളിയത്തടുക്ക ഭഗവതീ നഗറിൽ ഓട് മേഞ്ഞ വീടിൻ്റെ കിടപ്പുമുറിയ്ക്ക് തീപിടിച്ചു. മൊബൈൽ ചാർജ്
ചെയ്യുന്നതിടെ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു. ബുധനാഴ്‌ച രാത്രി ഒൻപതരയോടെ ചിത്ര കുമാരിയുടെ വീട്ടിലാണ് സംഭവം. തീപടർന്നതോടെ കാസർകോട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ വി.എൻ വേണുഗോപാലിൻ്റെ നേതൃത്വത്തിൽ സേന എത്തി തീയണച്ചു. മുറിയിലെ ഡ്രസ്സ് വച്ചിരുന്ന അലമാര, മേശ, കട്ടിൽ, കിടക്ക, മറ്റ് സാധന സാമഗ്രികൾ, റൂമിൻറെ സീലിംഗ്, എന്നിവയെല്ലാം പൂർണ്ണമായും കത്തിനശിച്ചിരുന്നു. മറ്റ് ഭാഗങ്ങളിൽ തീ പടരാതിരുന്നതിനാൽ വൻ നഷ്ടം ഒഴിവായി. വീട്ടിൽ ചിത്രകുമാരിയും കൊച്ചുമകനും മാത്രമാണ് താമസം. തീപിടിത്തത്തിൽ അൻമ്പതിനായിരം രൂപയുടെ നഷ്ടം വന്നതായി കരുതുന്നു. സേനാഗങ്ങളായ ഇ പ്രസീദ്, ജെ.എ. അഭയ് സെൻ, ജെ.ബി. ജിജോ, എ രാജേന്ദ്രൻ എന്നിവരും തീയണക്കാനെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top