കെ.എസ്. ആർ. ടി സി ഉല്ലാസയാത്ര, ഗവിയിലേക്ക് വന്ന ബസ് കത്തി നശിച്ചു.

കോട്ടയം: മലപ്പുറത്ത് നിന്നും ഗവിയിലേക്ക് വന്ന കെഎസ്‌ആർടിസി ബസ് യാത്രക്കിടെ കത്തി നശിച്ചു. ബുധനാഴ്‌ച പുലർച്ചെ 3.45 ഓടെയാണ് കോട്ടയം മണിമല പഴയിടത്തിനു സമീപത്തായി ബസ് കത്തി നശിച്ചത്. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് മലപ്പുറം ഡിപ്പോയിൽ നിന്നും ചൊവ്വാഴ്‌ച രാത്രി പുറപ്പെട്ട ബസ്സാണ് കത്തിയത്. സൂപ്പർ ഡീലക്‌സ് ബസ് ആണ് സർവ്വീസിന് ഉപയോഗിച്ചത്. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവർ സംഭവം അറിയിച്ചതു കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. ബസിൽ നിന്നും പുകയുയരുന്നത് കണ്ടപ്പോൾ തന്നെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. യാത്രക്കാർക്ക് പരിക്കില്ല. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊൻകുന്നം ഡിപ്പോയിൽ നിന്ന് പകരം ബസ് എത്തി യാത്രക്കാരെ റാന്നിയിലെത്തിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top