കണ്ണൂർ കരിവെള്ളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ച് തകർത്തു.

കരിവെള്ളൂരിലെ ഗാന്ധി മന്ദിരമാണ് പൂട്ട് പൊളിച്ച് അകത്ത് കയറിയ അക്രമികൾ തകർത്തത് . ഓഫിസിന് അകത്ത് ഉണ്ടായിരുന്ന പ്രചരണ ബോർഡുകൾ തീവെച്ച് നശിപ്പിച്ചു.ദേശിയ നേതാക്കളുടെ ചിത്രങ്ങൾ തകർക്കുകയും ചെയ്തു. ഇലട്രിക്ക് ഉപകരണങ്ങൾ കേട് പാട് വരുത്തി. പയ്യന്നൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. അക്രമത്തിന് പിന്നിൽ സി പി എം എന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇന്നലെ രാത്രി 10 മണി വരെ എസ് ഐ ആർ നിശാ ക്യാമ്പ് ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് അക്രമം നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top