നീലേശ്വരം: 28, 29 തിയ്യതികളിൽ മഹാരാഷ്ട്രയിലെ വീരാറിൽ വെച്ച് നടക്കുന്ന പതിനൊന്നാംമത് നാഷണൽ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ജില്ലയിൽ നിന്നുള്ള മൂന്ന് പേരാണ്.
ചെർക്കള ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ +2 കൊമേഴ്സ് വിദ്യാർത്ഥി മാഹിൻ റുസിൻ 80 കിലോഗ്രാം വിഭാഗത്തിലും പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ എട്ടാം തരം വിദ്യാർത്ഥി മുഹമ്മദ് ഹാഷിർ 78 കിലോഗ്രാം വിഭാഗത്തിലും ചെമ്മനാട് ഗവൺമെന്റ് വെസ്റ്റ് യു പി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയായ അനന്തു കൃഷ്ണ 45 കിലോഗ്രാം വിഭാഗത്തിലും ആണ് മൽസരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്ന് 12 പേരാണ് വിവിധ ബോഡി വെയിറ്റ് കാറ്റഗറികളിലായി കേരളത്തെ പ്രതിനിധികരിച്ച് മഹാരാഷ്ട്ര നാഷണൽ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ ഇറങ്ങുന്നത്. മൂന്ന് തവണ കേരളം ഓവറോൾ ചാമ്പ്യൻമാരായിട്ടുണ്ട്.
സാക്കു സക്കീർ ഹുസൈൻ ആണ് കേരള യോങ്ങ് മൂഡോ അസോസിയേഷൻ സെക്രട്ടറിയായും കോച്ചായും പ്രവർത്തിക്കുന്നത്. ചെമ്മനാട് സ്വദേശി എൻ ഉണ്ണികൃഷ്ണൻ കേരള ടീം മാനേജരാണ്. മാഹിൻ റുസിൻ. അനന്തു കൃഷ്ണ . മുഹമ്മദ് ജാഷീർ ഈ മൂന്നു കായിക താരങ്ങളുടെ പരീശീലകൻ മനോജ് പള്ളിക്കരയാണ്.
കാസർഗോഡ് ജില്ലാ യോങ്ങ് മൂഡോ അസോസിയേഷൻ പ്രസിഡണ്ട് ടി.എം സുരേന്ദ്ര നാഥും സെക്രട്ടറി മനോജ് പള്ളിക്കരയും ട്രഷർ റായി അഷ്റഫ് ചെമ്മനാടും ആണ്
യോങ്ങ് മൂഡോ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ ജില്ലയിൽ നിന്നും മൂന്ന് പേർ


