കാസർകോട്: എട്ടുവയസ്സുള്ള ആൺകുട്ടിയെ പത്തു വയസ്സുള്ള രണ്ടു ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുട്ടിയാണ് പരാതിക്കാരൻ. മൂന്നാംക്ലാസിൽ പഠിക്കുന്ന തന്നെ അഞ്ചാംക്ലാസിൽ പഠിക്കുന്ന രണ്ടുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നു പരാതിയിൽ പറഞ്ഞു. തെക്കേമലബാറിലെ ഒരു സ്ഥാപനത്തിൽ താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. കുട്ടി വീട്ടിൽ എത്തിയ സമയത്താണ് ഇക്കാര്യം പറഞ്ഞത്. തുടർന്ന് മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.പോക്സോ പ്രകാരം കേസെടുത്ത പൊലീസ് കേസ് രേഖകൾ സംഭവം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി.
എട്ടുവയസ്സുകാരനെ പത്തുവയസ്സുള്ള രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു; മേൽപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത പോസോ കേസ് രേഖകൾ കൈമാറി


