മനുഷ്യ മോചനത്തിൻ്റെ മഹാകഥ; കൃസ്തുമസ് സന്ദേശമായി വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ പുസ്തക ചർച്ച

തൃക്കരിപ്പൂർ :ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ബാലവേദി കൃസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി മനുഷ്യനെ മനുഷ്യനാക്കുന്ന കഥയായ വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ ബാലവേദി കൂട്ടുകാരുടെ കൃസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് പുസ്തക ചർച്ചയാക്കി. ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻ പുസ്തകം ‘ അവതരിപ്പിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു ഹോസ്ദുർഗ്ഗ്ലൈബ്രറി കൗൺസിലിൻ്റെ 2026 വർഷത്തെ വായന പരിപോഷണ പരിപാടിയായ അക്ഷരസൗഹൃദം എന്ന പരിപാടിക്ക് തുടക്കം കുറിച്ചാണ് കൃസ്തുമസ് ദിനത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചത്. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. എം. പി. വിത്തൻ ബനേഷ് വി.എം സതീശൻ, സജീവൻ,വനിതാവേദി കൺവീനർ സബ്ന സജി എന്നിവർ ആശംസകൾ അർപ്പിച്ചു. ബാലവേദി കൂട്ടുകാരായ ഇ അനൂജ, എം ശ്രീനന്ദ, അനുവേദജെ ബാബു, പി. അൻവിദ്, കെ. കാർത്തിക ടി.പിആദിഷ് എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top