വായനശാലയുടെ കൈത്താങ്ങിൽ പിറന്ന കേക്കിൻ്റെ മധുരം ക്രസ്തുമസ് ദിനത്തിൽ ബാലവേദി കൂട്ടുകാർ നുകർന്നു
തൃക്കരിപ്പൂർ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ഗ്രന്ഥാലയം കഴിഞ്ഞ മാസം യൂണിയൻ ബാങ്ക് വെള്ളിക്കോത്തിൻ്റെ സഹായത്താൽ നടത്തിയ യുവതികൾക്കായുള്ള സ്വയംതൊഴിൽ സംരംഭക്വത്തിൻ്റെ ഭാഗമായി നടന്ന ഒരാഴ്ച കാലത്തെ കേക്ക് പരിശീലനത്തിൽ പങ്കെടുത്ത വനിതകൾ കേക്കുകൾ നിർമ്മിച്ച് ബാലവേദി കൃസ്തുമസ് ആഘോഷ പരിപാടിയിലെത്തി. കേക്ക് നിർമ്മണ പരിശീലനത്തിൽ പങ്കെടുത്ത വായനശാല വനിതാവേദി പ്രവർത്തകരായ കെ.സിമി ,പി സുഷമ , സജിന. കെ, എം.വി ഷിനി , സി .വിദ്യ , ബ്രിജിത ദീപക്, സുനിത ഗണേശൻ എന്നിവരാണ് കേക്ക് നിർമ്മിച്ച് കൃസ്തുമസ് ദിനത്തിൽ വായനശാലയിൽ എത്തിയത്. വനിതാവേദി പ്രസിഡണ്ട് ടി.ടി.തമ്പായേട്ടി കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി. 35 പേരുടെ വനിതാ ടീം അംഗങ്ങളാണ് പരിശീലനത്തിൽ പങ്കെടുത്തത്. ഈ കൃസ്തുമസ് ന്യൂ ഇയർ ആഘോഷ വേളകളിൽ പരിശീലനത്തിൽ പങ്കെടുത്ത 35 പേരും സ്വന്തമായി കേക്ക് നിർമ്മിക്കുന്ന ശേഷി നേടുകയും വീട്ടിൽ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്
വായനശാലയിൽ നിന്നൊരു മധുര പാഠം വനിതകളുടെ ക്രിസ്തുമസ് കേക്ക് സ്നേഹ സംഗമം




